ArticleLatest News

ഇമ്രാന്‍ ഭായി, ചാവേറായത് കശ്മീരിയാണ്, പക്ഷേ എന്‍ജിന്‍ റൂം പാകിസ്ഥാനിലാണ് – പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പാക് പ്രധാനമന്ത്രിക്കെഴുതിയ കത്ത്

കാര്‍ടാര്‍പൂര്‍ കോറിഡോര്‍ വഴി ഇന്ത്യയുമായി സൗഹൃദബന്ധം തുറക്കാന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് താങ്കള്‍ അവകാശപ്പെടുന്നെങ്കില്‍ കാശ്മീരിലെ അതിര്‍ത്തിരേഖ കടന്നെത്തുന്ന ഭീകരതയെ തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തവും നിങ്ങളുടേതാണ്.

– പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പാക് പ്രധാനമന്ത്രിക്കെഴുതിയ കത്ത്

വളരെയധികം സങ്കടത്തോടെയും രോഷത്തോടെയുമാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. അതെ, എല്ലാ ഇന്‍ഡ്യന്‍ പൗരന്‍മാരെപ്പോലെയും പുല്‍വാമയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ വളരെ രോഷാകുലനാണ് – 40 സി.ആര്‍.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയത് പ്രതികാരത്തിനുള്ള അഭിവാഞ്ച അരക്കിട്ടുറപ്പിക്കും വിധം ഒരു രാജ്യത്തിനേറ്റ മുറിവാണ്. യാതൊരു സംശയവുമില്ല. പുല്‍വാമ ആക്രമിച്ച ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന്. കാശ്മീരിയായിരിക്കാം ചാവേറായത്. പക്ഷേ, അവന്റെ എഞ്ചിന്‍ മുറി പാകിസ്ഥാനിലെ ജെയ്‌ഷെ ആസ്ഥാനത്ത് ആയിരുന്നു. അവിടെ നിന്നാണ് അവന്് പരിശീലനവും ആയുധങ്ങളും നിര്‍ദേശങ്ങളും ലഭിച്ചത്.

ജെയ്ഷിനെപ്പോലെയുള്ള ഗ്രൂപ്പുകള്‍ സ്വതന്ത്രമെന്നവണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ജെയ്‌ഷെ നേതൃത്വവും പാകിസ്താന്‍ സൈന്യവും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി നന്നായി രേഖപ്പെടുത്തപ്പെട്ടതാണ്. നിങ്ങളുടെ സുഹൃത്തായ ബെയ്ജിങ്ങ് ഒഴികെ അന്താരാഷ്ട്ര തലത്തില്‍ മറ്റെല്ലാവരും അത് സ്ഥിരീകരിച്ചിട്ടുമുണ്ട്. എല്ലാ ആക്ഷേപങ്ങളു പൂര്‍ണമായും പാകിസ്ഥാന്‍ സൈന്യത്തില്‍ കേന്ദ്രീകരിക്കുന്നില്ല. സിവിലിയന്‍ ഭരണകൂടങ്ങളും ആ പ്രവണത ഉള്ളവരാണ്. പാക്കിസ്ഥാന്റെ സര്‍ക്കാര്‍ താങ്കളുടെ സര്‍ക്കാരാണ്. പാകിസ്താന്റെ പ്രധാനമന്ത്രിയും തിരഞ്ഞെടുക്കപ്പെട്ട ചീഫ് എക്‌സിക്യുട്ടീവുമാണ് താങ്കള്‍.

pulwama
pulwama

പാകിസ്താനില്‍ എന്ത് സംഭവിച്ചാലും അത് നിങ്ങളുടെ നിരീക്ഷണത്തിലാണ്. നിങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാര്‍ടാര്‍പൂര്‍ കോറിഡോര്‍ വഴി ഇന്ത്യയുമായി സൗഹൃദബന്ധം തുറക്കാന്‍ കഴിഞ്ഞതിന്റെ ക്രഡിറ്റ് താങ്കള്‍ അവകാശപ്പെടുന്നെങ്കില്‍ കാശ്മീരിലെ അതിര്‍ത്തിരേഖ കടന്നെത്തുന്ന ഭീകരതയെ തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തവും നിങ്ങളുടേതാണ്.

ക്രിക്കറ്റ് കളിക്കാരന്‍, ക്യാപട്ന്‍, മനുഷ്യസ്‌നേഹി , രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം നിങ്ങളെ ഞാന്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ ഒരു മികച്ച ഓള്‍ റൌണ്ടറായിരുന്നു, ഒരു യഥാര്‍ത്ഥ നേതാവ്. ഒരു കൂട്ടം കഴിവുള്ള താരങ്ങള്‍ക്ക് പ്രചോദനമായി അവരെ വലിയ ശക്തിയാക്കാന്‍ കഴിയുന്ന ഒരാള്‍. നിങ്ങളുടെ സിക്‌സ് വേട്ടയിലും ഫാസ്റ്റ് ബൌളിംഗ് കഴിവിലും ഞങ്ങള്‍ സന്തോഷിച്ചു. നിങ്ങളുടെ ശരീര സൗകുമാര്യത്തിലും സൗന്ദര്യത്തിലും ഞങ്ങള്‍ അസൂയപ്പെട്ടു. ഓരോ തവണയും പരുക്കേറ്റപ്പോള്‍ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള നിങ്ങളുടെ കഴിവ് ഞങ്ങളെ അത്ഭുതപ്പെടുത്തി. 1992 ലെ വേള്‍ഡ് കപ്പ് നിങ്ങള്‍ സ്വന്തമാക്കിയപ്പോള്‍, ആവേശം കൊണ്ട് ഞാന്‍ മെല്‍ബണില്‍ എത്തിയിരുന്നു.

ഉപഭൂഖണ്ഡത്തിലെ ഒരു മുഴുവന്‍ തലമുറ ക്രിക്കറ്റ് ആരാധകര്‍ക്കും, നിങ്ങള്‍ ഒരു ആകര്‍ഷണീയമായ റോള്‍ മോഡല്‍ ആയിരുന്നു. ക്രിക്കറ്റിനു ശേഷം ഒരു ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ഉണ്ടാക്കാന്‍ താങ്കള്‍ ജീവിതം ചെലവഴിച്ചപ്പോള്‍ അത് ഞങ്ങളില്‍ കൂടുതല്‍ മതിപ്പുളവാക്കി. നിങ്ങളുടെ പ്രശസ്തിയും മഹത്ത്വവും സമൂഹത്തിനായി ഉപയോഗിച്ച് മറ്റ് കായികതാരങ്ങളില്‍ നിന്ന് നിങ്ങള്‍ ഏറെ മുന്നിലായി. അങ്ങനെ നിങ്ങള്‍ ‘നയാ പാക്കിസ്താന്‍’ എന്നത് അര്‍ത്ഥപൂര്‍ണമാക്കി.

1990 കളുടെ അവസാനത്തില്‍ നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ ആദ്യം അപാകത തോന്നിയെങ്കിലും പിന്നീട് അഴിമതി വിരുദ്ധ പ്രാചരണങ്ങളും മറ്റും നടത്തി നിങ്ങള്‍ എന്നെ കീഴ്‌പ്പെടുത്തി. ഇംമ്രാന്‍ എന്ന രാഷ്ട്രീയക്കാരന് തീവ്രവാദ ഇസ്ലാമിസ്റ്റ് ശക്തികളുമായി ഒത്തുതീര്‍പ്പുണ്ടെന്ന് പറയപ്പെട്ടപ്പോള്‍ അത് കണ്ണുമടച്ച് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറായില്ല. ദല്‍ഹിയില്‍ സദസില്‍ നിന്നൊരാള്‍ നിങ്ങളെ ‘താലിബാന്‍ ഖാന്‍’ എന്ന് ഒരിക്കല്‍ പരാമര്‍ശിച്ചപ്പോള്‍ നിങ്ങള്‍ എത്ര രോഷാകുലനായെന്നത് ഞാന്‍ ഓര്‍ക്കുന്നു. രാഷ്ട്രീയത്തില്‍ എല്ലാ തരത്തിലുള്ള വിട്ടുവീഴ്ചകളും നടക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു-പക്ഷേ, അപ്പോഴും നിങ്ങള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയായപ്പോള്‍ എനിക്ക് സന്തോഷം തോന്നി.

തന്റെ രാജ്യത്തെ നയിക്കുന്ന ആദ്യ ടെസ്റ്റ് ക്രിക്കറ്ററായിരുന്നു നിങ്ങള്‍. ഇന്‍ഡ്യ-പാക് സമവാക്യത്തെ കുറിച്ച് ഞാന്‍ ശുഭാപ്തി വിശ്വാസിയായിരുന്നു. ഒരു പാകിസ്താന്‍ പ്രധാനമന്ത്രിയും ഒരിക്കലും ഇന്ത്യയിലുടനീളം സഞ്ചരിച്ചിരുന്നില്ല. ആര്‍ക്കും ഉന്നതരായ ഇത്രത്തോളം സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ദശാബ്ദത്തോളം പഴക്കമുള്ള ഇന്ത്യാ-പാക് അവിശ്വാസത്തിന്റെ ഭിത്തിയെ താങ്കള്‍ തകര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. കാര്‍ടാര്‍പൂര്‍ പദ്ധതിയും എന്നില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ കാര്‍ടാര്‍പൂരിലെത്തിയത് ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനാണ്. രണ്ടു രാജ്യങ്ങളോടും മുന്‍പന്തിയിലേക്കു നോക്കാനും, പഴയ ശത്രുതകള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടുള്ള നിങ്ങളുടെ വാക്കുകള്‍ അത്രത്തോലം മൃദുസ്പര്‍ശിയായിരുന്നു. പാകിസ്താന്‍ ജയിലില്‍ തടവില്‍ കഴിയുന്ന യുവാക്കളായ ഇന്ത്യന്‍ തടവുകാരുടെ കാര്യം ശ്രദ്ധിക്കുമെന്ന് നിങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു.

നിങ്ങള്‍ ശരിയായ എല്ലാ നീക്കങ്ങളും നടത്തി, എല്ലാ ശരിയായ കാര്യങ്ങളും പറഞ്ഞു, ശരിയായ ബട്ടണുകള്‍ അമര്‍ത്തി. ഇതായിരുന്നു ഞാന്‍ അറിയുകയും ആദരിക്കുകയും ചെയ്യുന്ന ഇമ്രാന്‍ ഖാന്‍. അതിരുകള്‍ക്കുമപ്പുറം നിന്ന് ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. എന്നാല്‍ ഇതിനൊക്കെ ശേഷമാണ് പുല്‍വാമ സംഭവിക്കുന്നത്. പെട്ടെന്ന്, നിങ്ങള്‍ നിശ്ശബ്ദനായി. ആശസിപ്പിക്കുന്നതോ അപലപിക്കുന്നതോ ആയ ഏതെങ്കിലും വാക്കുകളുമായി മുന്നോട്ടുവരാന്‍ പറ്റാത്തവനായി. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായവരെ നേരിടാന്‍ നിങ്ങള്‍ക്കായില്ല.

ഒരു ക്രിക്കറ്റ് കളിയില്‍ ഒരിക്കലും പിറകിലേക്ക് പോകാത്ത നിങ്ങള്‍ നിങ്ങളുടെ ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന പട്ടാളക്കാര്‍ക്ക് കീഴടങ്ങിയിരിക്കുന്നു.
മസൂദ് അസ്ഹറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ അത്് തുറന്നു പറയുക. അല്ലാതെ കാശ്മീര്‍ ഒരു തര്‍ക്കഭൂമി ആണെന്നും ഭീകരത പ്രാദേശികവത്കരിക്കപ്പെട്ടതാണെന്നും ജെയ്ഷ് പോലുള്ള ഭീകരസംഘടനകള്‍ സ്വാതന്ത്ര്യസമര സേനാനികളാണെന്നും പറയാതിരിക്കുക. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെതിരെ നിങ്ങള്‍ നടപടിയെടുക്കാന്‍ കഴിയില്ലെങ്കില്‍, ഞങ്ങളുടെ സുഹൃദ്ബന്ധത്തിനും ആതിഥ്യത്തിനും എന്ത് വിലയാണ് നിങ്ങള്‍ കല്‍പ്പിക്കുന്നത്.

ഇമ്രാന്‍ ഭായി , ക്ഷമിക്കുക, ഇത് വീണ്ടും ചര്‍ച്ചയ്ക്കുള്ള സമയമാണ്.ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍, നിഷ്പക്ഷതയോടെ പെരുമാറുന്ന അമ്പയര്‍മാര്‍ക്കായി നിങ്ങള്‍ സംസാരിക്കുക. അത് കളിയെ പിടിച്ചുകുലുക്കുകയോ അതിന്റെ ഗതി മാറ്റുകയോ ചെയ്യട്ടെ. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍, സമുദായങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരതയുടെ കച്ചവടക്കാര്‍ക്കെതിരെ നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം.

മസൂദ് അസ്ഹറിനെ ഇന്ത്യക്ക് കൈമാറുക, അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകള്‍ അടയ്ക്കുക, ഇന്ത്യയുമായുള്ള 1000 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെടുക. ഇതെല്ലാം ചെയ്യുന്നത് നിങ്ങളുടെ പ്രധാനമന്ത്രിപദത്തിന്റെ അവസാനത്തിലെത്തിക്കുമെന്ന് എനിക്കറിയാം. പക്ഷേ ഒരു വലിയ വിളിക്കായി പദവി ഉപേക്ഷിക്കാനുള്ള ത്യാഗം കാട്ടുക. അല്ലെങ്കില്‍ നിങ്ങള്‍ സൃഷ്ടിച്ച എല്ലാ ജനപ്രീതിയുടേയും മൂല്യം നഷ്ടമാകും. ഈ രാജ്യത്തെ നിര്‍മിച്ച എല്ലാ സൌന്ദര്യവും നഷ്ടപ്പെടും.

ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഇത് കോപത്തോടും ദുഃഖത്തോടും കൂടെ എഴുതുന്നു. കോപം ഒരുപക്ഷേ പതുക്കെ കുറഞ്ഞേക്കും, പക്ഷേ ദുഃഖം ഇല്ലാതാകില്ല.

സ്‌നേഹാദരങ്ങളോടെ

രാജ്ദീപ് സര്‍ദേശായി

shortlink

Related Articles

Post Your Comments

Related Articles


Back to top button