NewsInternational

ആ വിമാന അപകടം മനഃപൂർവം

വിമാനം കാണാതായി ഇത്രയും വർഷം കഴിയുമ്പോൾ ആ ദുരൂഹതയുടെ കെട്ടുകളഴിക്കാൻ സഹായിക്കുന്ന ചില നിർണായകമായ തെളിവുകളുമായി എത്തിയിരിക്കുകയാണ് വൈമാനിക വിദഗ്ധന്‍ ലാറി വാന്‍.

ക്വാലാലംപൂർ: 2014 മാർച്ചിൽ കാണാതായ മലേഷ്യന്‍ വിമാനമായ എംഎച്ച് 370 എന്നും ദുരൂഹതകൾ നിറഞ്ഞതായിരുന്നു. അപകടം നടന്നശേഷം നാല് വർഷത്തോളം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെ ചില അവശിഷ്ടങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്തനായിട്ടില്ല എന്നതും ഈ വിമാനത്തിന്റെ അപ്രത്യക്ഷപെടലിൽ ഉള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്നാൽ വിമാനം കാണാതായി ഇത്രയും വർഷം കഴിയുമ്പോൾ ആ ദുരൂഹതയുടെ കെട്ടുകളഴിക്കാൻ സഹായിക്കുന്ന ചില നിർണായകമായ തെളിവുകളുമായി എത്തിയിരിക്കുകയാണ് വൈമാനിക വിദഗ്ധന്‍ ലാറി വാന്‍.

239 യാത്രക്കാരും വിമാനജീവനക്കാരുമായി ക്വാലാലംപൂരില്‍ നിന്നും പറന്നുയർന്ന വിമാനം ബോധപൂര്‍വ്വം കടലില്‍ ഇറക്കുകയായിരുന്നു എന്നാണ് കാനഡ സ്വദേശി വൈമാനിക വിദഗ്ധന്‍ ആയ ലാറി വാന്‍സിന്റെ നിഗമനം. ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷായോ സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോ ബോധപൂര്‍വ്വം എംഎച്ച് 370 കടലിലിറക്കുകയായിരുന്നു എന്ന് തെളിയിക്കാനാവശ്യമായ തെളിവുകളും അദ്ദേഹം നിരത്തുന്നുണ്ട്.

ലാറി വാന്‍സ് അവകാശപ്പെടുന്നത് അനുസരിച്ച് പൈലറ്റുമാരിൽ ആരോ ഒരാൾ അല്ലെങ്കിൽ രണ്ടുപേരും ചേർന്ന് ഒരു ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. അവരുടെ ഈ പ്രവർത്തി ഒരേസമയം ആത്മഹത്യയും കൂട്ടക്കൊലയുമായി ഈ പ്രവൃത്തി മാറുകയും ചെയ്തു. 2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്നും ബീജിങ്ങിലേക്ക് പറന്നുയരുകയായിരുന്നു ഈ മലേഷ്യന്‍ വിമാനം. എന്നാൽ പറന്നുയർന്ന് മണിക്കൂറുകൾക്കകം 239 യാത്രക്കാരും വിമാനജീവനക്കാരുമായി വിമാനം സമുദ്രത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു. വർഷങ്ങളോളം വ്യാപകമായ തിരച്ചിലുകള്‍ പിന്നീട് നടത്തിയെങ്കിലും വിമാനത്തിന്റെ ചില ഭാഗങ്ങൾ അല്ലാതെ ആരുടേയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല.

ഇതിനെക്കുറിച്ച് വൻസിന്റെ അഭിപ്രായം ഇങ്ങനെ; ‘അതൊരു അപകടമായിരുന്നില്ല, വിമാനത്തിലുണ്ടായിരുന്ന ആരോ ഒരാള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു. സമുദ്രത്തിലെ അജ്ഞാത മേഖലയിലേക്ക് മാറ്റിയശേഷം അപ്രത്യക്ഷമാവുന്ന പദ്ധതിയായിരുന്നു അത്.

കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനമാണ് തന്നെ ഈ നിഗമനത്തിലെത്തിച്ചതെന്ന് വാന്‍സ് പറയുന്നു. വിമാനം കടലില്‍ ഇറങ്ങുന്നസമയത്ത് ചിറകുകള്‍ താഴ്ത്തിയ നിലയിലായിരുന്നു. മാത്രമല്ല കുറഞ്ഞ വേഗത്തിലാണ് വിമാനം സമുദ്രത്തിലിറങ്ങിയത്. ഇതെല്ലാം ആരോ ബോധപൂര്‍വ്വം വിമാനം കടലിലിറക്കുകയായിരുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. അല്ലാതെ സ്വാഭാവികമായി ഇക്കാര്യങ്ങള്‍ സംഭവിക്കുകയില്ല.

വിമാനത്തിന്റെ ചിറകുകള്‍ താഴ്ത്തണമെങ്കില്‍ പൈലറ്റുമാര്‍ ആരെങ്കിലും ചെയ്താലേ സാധിക്കൂ. ക്യാപ്റ്റന്‍ സഹരിയ അഹ്മദ് ഷായോ സഹ പൈലറ്റ് ഫാരിക് അബ് ഹാമിദോ ആയിരിക്കാം ഇത് ചെയ്തത്. ക്യാപ്റ്റന്‍ ഷായെയാണ് താന്‍ കൂടുതല്‍ സംശയിക്കുന്നതെന്നും വാന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button