Latest NewsKerala

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനിറങ്ങിയ വീട്ടമ്മ ബസിടിച്ച് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെയാണ് അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്. കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ജലജ (52)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button