Latest NewsIndia

അടുത്തത് എന്‍ഡിഎ സർക്കാർ തന്നെയെന്ന് 84 ശതമാനം പേർ : ടൈംസ് ഓഫ് ഇന്ത്യയുടെ പോളിൽ മോദിയുടെ ഗ്രാഫ് ഉയർന്ന് തന്നെ, സർവേ ഫലം

83 .3 % ആളുകൾ മോദിക്ക് പിന്തുണ നൽകുമ്പോൾ 8.33% പേര് മാത്രമാണ് രണ്ടാം സ്ഥാനക്കാരനായ രാഹുലിനെ പിന്തുണച്ചിരിക്കുന്നത്.

ന്യൂഡൽഹി: ലോകസഭാ ഇലക്ഷന് ആഴ്ചകൾ മാത്രം അവശേഷിക്കെ പ്രധാനമന്ത്രിക്ക് വൻ ജനപ്രീതിയുമായി സർവേ ഫലം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് 83 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിക്ക് വെറും 9 ശതമാനം മാത്രമാണ് പിന്തുണ. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിൽ 83 .3 % ആളുകൾ മോദിക്ക് പിന്തുണ നൽകുമ്പോൾ 8.33% പേര് മാത്രമാണ് രണ്ടാം സ്ഥാനക്കാരനായ രാഹുലിനെ പിന്തുണച്ചിരിക്കുന്നത്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ പ്രധാനമന്ത്രിയായി 1.44 ശതമാനം പേരും 0.43 ശതമാനം പേര്‍ ബിഎസ്‌പി നേതാവ് മായാവതിയെയും പിന്തുണച്ചു.. വേറെ ഏതെങ്കിലും രാഷ്ട്രീയ നേതാവായിരിക്കും അടുത്ത പ്രധാനമന്ത്രിയാവുകയെന്നാണ് പോളില്‍ പങ്കെടുത്ത 5.9 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാഹുലിന് 2014ലേതിനേക്കാള്‍ ജനപ്രീതി വര്‍ധിച്ചുവോ എന്ന ചോദ്യത്തിന് 63 ശതമാനം പേര്‍ ഇല്ലെന്ന് അഭിപ്രായം രേഖപ്പെടുത്തി. 

അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ റേറ്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് 59.51 ശതമാനം പേര്‍ ഗുഡ് എന്നും 22.29 ശതമാനം പേര്‍ വെരിഗുഡ് എന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. ആവറേജ് എന്ന റേറ്റിങ് നല്‍കിയിരിക്കുന്നത് 8.2 ശതമാനം പേരാണ്.വളരെ മോശം പ്രകടനം എന്നഭിപ്രായപ്പെട്ടിരിക്കുന്നവര്‍ 9.9 ശതമാനം പേരാണ്.

മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിജയവും പരാജയവും ഏതാണെന്ന ചോദ്യവും പോളില്‍ ഉള്‍പ്പെടുത്തിയിരുന്നു.പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയെന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിജയമെന്നാണ് 34.39 ശതമാനം പേര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതാണ് ഏറ്റവും വലിയ വിജയമെന്നാണ് 29 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പുരോഗതിയുണ്ടാക്കാനായിട്ടില്ലെന്നത് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ തോല്‍വിയാണെന്നാണ് 35.72 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. വേണ്ടത്ര തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നാണ് 29.5 ശതമാനം പേര്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ കീഴിൽ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നുവോ എന്ന ചോദ്യത്തിന് അങ്ങനെയില്ലെന്നാണ് 65.5 ശതമാനം പേര്‍ പ്രതികരിച്ചത്. സാമ്പത്തിക സംവരണ വിഷയത്തിൽ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ പുതിയ നടപടി ബിജെപിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നാണ് 72.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button