Latest NewsQatar

ഖത്തറിൽ വരും ദിവസങ്ങളിലും തണുപ്പ് തുടരും

ദോഹ : ഖത്തറിൽ അടുത്ത മൂന്നു ദിവസങ്ങളിൽ കൂടി രാത്രിയും രാവിലെയും തണുപ്പേറുമെന്നു കാലാവസ്‌ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റുവീശുന്നതാണ് ഇതിന് കാരണം. പകൽ കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസ്‌ ആയിരിക്കും. രാത്രി ശരാശരി താപനില 14 ഡിഗ്രിയുമാകും.  ഉൾക്കടലിൽ 33 നോട്ടിക്കൽ മൈൽ വേഗത്തിലാവും കാറ്റുവീശുക. 7 മുതൽ 12 അടിവരെ തിരമാലകൾ ഉയരും. കടലിൽ പോകുന്നവർക്കു ജാഗ്രതാ പാലിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button