USALatest NewsInternational

ഐഎസിൽ പോയ യുവതിക്ക് തി​രി​കെ എ​ത്ത​ണം: ക​യ​റ്റി​പ്പോ​ക​രു​തെ​ന്ന് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ്

അ​ല​ബാ​മ സ്വ​ദേ​ശി​യാ​യ ഇ​ര​പ​ത്തി​നാ​ലു​കാ​രി ഹു​ഡ മു​ത്താ​ന ഇ​രു​പ​താം വ​യ​സി​ലാ​ണ് സി​റ​യ​യി​ലേ​ക്കു​പോ​യ​ത്

വാ​ഷിം​ഗ്ട​ണ്‍: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​രാ​ന്‍ സി​റി​യ​യി​ലേ​ക്കു​പോ​യ യു​വ​തി​യെ തി​രി​കെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ട്വി​റ്റ​റി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​ക്ക് ട്രം​പ് നി​ര്‍​ദേ​ശം ന​ല്‍​കി.നേ​ര​ത്തെ ഷ​മീ​മ ബീ​ഗ​മെ​ന്ന യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍​നി​ന്നും ബ്രി​ട്ട​ണ്‍ ത​ട​ഞ്ഞി​രു​ന്നു. പ്ര​സ​വ​ത്തി​നു ബ്രി​ട്ട​ണി​ല്‍ എ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ട​പ്പി​ച്ച ഷ​മീ​മ​യെ ബ്രി​ട്ട​ണ്‍ ത​ട​യു​ക​യാ​യി​രു​ന്നു.

അ​ല​ബാ​മ സ്വ​ദേ​ശി​യാ​യ ഇ​ര​പ​ത്തി​നാ​ലു​കാ​രി ഹു​ഡ മു​ത്താ​ന ഇ​രു​പ​താം വ​യ​സി​ലാ​ണ് സി​റ​യ​യി​ലേ​ക്കു​പോ​യ​ത്. തു​ര്‍​ക്കി​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍​പോ​കു​ന്നെ​ന്ന് വീ​ട്ടി​ല്‍ അ​റി​യി​ച്ചാ​ണ് മു​ത്താ​ന സി​റ​യ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്. എന്നാൽ അവിടെയെത്തിയ മുത്താന ഐ എസിൽ ചേരുകയായിരുന്നു. അതെ സമയം ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ത്താ​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍​മാ​രു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ക‍​യാ​ണ്. മു​ത്താ​ന യു​എ​സ് പൗ​ര​യാ​ണ്. അ​വ​ര്‍​ക്ക് നി​യ​മ​സാ​ധു​ത‍​യു​ള്ള യു​എ​സ് പാ​സ്പോ​ര്‍​ട്ട് ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button