Latest NewsTechnology

സ്മാര്‍ട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ച് ഹോണര്‍

സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ സ്മാര്‍ട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ച് ഹോണര്‍. തങ്ങളുടെ ആദ്യ സ്മാര്‍ട്ട് വാച്ച് മോഡലായ ഹോണര്‍ വാച്ച് മാജിക് കഴിഞ്ഞ മാസമാണ് കമ്പനി അവതരിപ്പിച്ചതെങ്കിലും ഇന്ത്യയില്‍ ഇതുവരെ മോഡല്‍ എത്തിയിരുന്നില്ല.

HONOR SMART WATCH

1.2 ഇഞ്ച് എച്ച്.ഡി ആമലോഡ് ഡിസ്‌പ്ലെ,ഹൃദയമിടിപ്പ് അളക്കാനും മറ്റു ദൈനംദിന കാര്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങള്‍, 5എടിഎം വാര്‍ട്ടര്‍ റെസിസ്റ്റന്‍സ്, ജി.പി.എസ്, ബാരോമീറ്റര്‍, എന്‍.എഫ്.സി, 178 എം.എ.എച്ച് ബാറ്ററി തുടങ്ങിയവ പ്രധാന സവിശേഷതകൾ. ഫുള്‍ചാര്‍ജില്‍ ഏഴ് ദിവസം വരെ വാച്ച് പ്രവർത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

HONOR WATCH

ഫെബ്രുവരി 21 മുതല്‍ ആമസോണ്‍ വഴി വിൽപ്പനയ്ക്ക് എത്തുന്ന വാച്ചിന്റെ ലാവ ബ്ലാക്ക് സ്‌പോര്‍ട്‌സ് വാരിയന്റിന് 13,999 രൂപയും മൂണ്‍ ലൈറ്റ് സില്‍വര്‍ വാരിയന്റിന് 14,999 രൂപയും വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button