KeralaLatest News

പൈതൃക ആവി എഞ്ചിന്റെ കേരളത്തിലെ അവസാന ട്രിപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ

കൊച്ചി: പതൃക ആവി എഞ്ചിനായ ഇഐആർ 21ന്റെ കേരളത്തിലെ അവസാന ട്രിപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. എറണാകുളം സൗത്തിൽ നിന്നു കൊച്ചിൻ ഹാർബർ ടെർമിനസിലേക്കാണ് സർവീസ്. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്കു 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആദ്യ 3 ട്രിപ്പുകളിൽ നിന്നു മാത്രം റെയിൽവേയ്ക്കു ഏകദേശം അരലക്ഷം രൂപയ്ക്കടുത്തു വരുമാനം ലഭിച്ചതായും കൂടുതൽ പേർ യാത്ര ചെയ്യാനുളള താൽപര്യം പ്രകടിപ്പിച്ചതോടെ വീണ്ടും പ്രത്യേക സർവീസ് നടത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ട്രിപ്പിൽ ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ട്. രാവില 11നും ഉച്ചയ്ക്കു 2നുമാണു സർവീസ്. എറണാകുളം സൗത്തിലെ കറന്റ് റിസർവേഷൻ കൗണ്ടറിൽ 24 മണിക്കൂറും ടിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9447057875

shortlink

Post Your Comments


Back to top button