KeralaLatest News

ശബരിമലയിലെ പു:നപരിശോധന ഹര്‍ജി : കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളുടെ മുന്നില്‍ സിപിഎമ്മിന്റെ നയം വ്യക്തമാക്കി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളുടെ മുന്നില്‍ സിപിഎമ്മിന്റെ നയം വ്യക്തമാക്കി. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍നിന്ന് എന്തു വിധി വന്നാലും സംസ്ഥാന സര്‍ക്കാര്‍ അത് അനുസരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനസംരക്ഷണ യാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1991-ല്‍ യുവതിപ്രവേശം നിരോധിച്ചുള്ള ഹൈക്കോടതി വിധി വന്നപ്പോള്‍ അത് നടപ്പിലാക്കിയത് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു. ഇന്ന് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. വിധിയോട് യോജിപ്പില്ലെങ്കില്‍ നിയമപരമായി നേരിടണം. അതിനു പകരം ശബരിമലയെ വര്‍ഗീയ അജന്‍ഡയാക്കി മാറ്റി നാട്ടില്‍ കലാപം നടത്താനാണ് ആര്‍.എസ്.എസ്. ശ്രമം. സംസ്ഥാനത്തെ കോണ്‍ഗ്രസും ഇതിനൊപ്പം നിന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി. വിശ്വാസികള്‍ക്കൊപ്പമെങ്കില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നില്ല. ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദി തയ്യാറാണോയെന്നും കോടിയേരി ചോദിച്ചു.

പെരിയ കൊലപാതകം ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നിയമം കൈയിലെടുക്കാന്‍ ആരും തുനിയരുത്. നാട്ടില്‍ അക്രമം പൊട്ടിപുറപ്പെടുമ്പോള്‍ ഇടതു പ്രവര്‍ത്തകര്‍ സമാധാനത്തിന്റെ വക്താക്കളായി നിലകൊള്ളണം- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button