Latest NewsGulfQatar

നൂതന സുരക്ഷ ഉപകരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം നേടി ഖത്തര്‍

ഖത്തര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സുരക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. വിമാനത്താവളങ്ങളിലുള്‍പ്പെടെ സംശയമുള്ള യാത്രക്കാരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്ന സ്മാര്‍ട്ട് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേറ്റര്‍, സ്‌ഫോടക വസ്തുക്കളും ലഹരിമരുന്നും കണ്ടുപിടിക്കുന്ന സ്മാര്‍ട്ട് ഡിറ്റക്ടര്‍, സെക്യൂരിറ്റി റോബോര്‍ട്ട്, സ്മാര്‍ട്ട് വെസ്റ്റ് എന്നീ ഉപകരണങ്ങള്‍ ഖത്തര്‍ സ്വന്തമായി നിര്‍മ്മിച്ച് പ്രവര്‍ത്തിച്ചുവരുന്നവയാണ്. കുവൈത്തില്‍ നടന്ന രാജ്യാന്തര എക്‌സിബിഷനില്‍ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയാണ് ഈ ഉപകരണങ്ങള്‍ ഖത്തറിന് അഭിമാനമായത്.കുവൈത്തില്‍ നടന്ന രാജ്യാന്തര പ്രദര്‍ശനത്തിലാണ് നൂതന സുരക്ഷാ ഉപകരണങ്ങള്‍ നേട്ടം സ്വന്തമാക്കിയത്.

ഹമദ് രാജ്യാന്താര വിമാനത്താവളത്തില്‍ കുറ്റമറ്റ സുരക്ഷ ഒരുക്കുന്നത് ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്. അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങള്‍ക്ക് പുറമെ രാജ്യസുരക്ഷക്ക് കരുത്ത് പകരുന്നതിലും ഈ സ്വദേശി നിര്‍മ്മിത ഉപകരണങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അലി ഹസ്സന്‍ അല്‍ റാഷിദ് ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ ജനീവ രാജ്യാന്തര പ്രദര്‍ശനത്തിലും ഇവ ഒന്നാം സ്ഥാനം സ്വന്തമാക്കിയതായി ഖത്തര്‍ സുരക്ഷാ വിഭാഗമായ ലഖ്വിയയിലെ സാങ്കേതികവിദ്യാ മേധാവി മേജര്‍ ജനറല്‍ അലി ഹസ്സന്‍ അല്‍ റാഷിദ് പറഞ്ഞുമുഖഭാവങ്ങളും ചലനങ്ങളും നിരീക്ഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവയാണ് സെക്യൂരിറ്റി റോബോര്‍ട്ടും സ്മാര്‍ട്ട് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേറ്ററും. ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, കള്ളനോട്ടുകള്‍, വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ കണ്ടെത്താന്‍ ഇവക്ക് കഴിയും. തെര്‍മല്‍ ക്യാമറകള്‍, സെന്‍സറുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ സെക്യൂരിറ്റി റോബോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button