Food & CookeryLatest News

ഇതാ ഈന്തപ്പഴ കട്ലറ്റ് ഉണ്ടാക്കൂ.. എല്ലാവരും പറയട്ടെ നിങ്ങള്‍ സൂപ്പര്‍ കുക്കാണെന്ന്

 

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു സ്‌നാക്‌സ്. എന്നും വീട്ടമ്മമാരുടെ ചോദ്യമാണിത്. വിരുന്നുകാരോ മറ്റോ വന്നാല്‍ പിന്നെ ആകെ ടെന്‍ഷനുമായി. ഇതാ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന രുചികരമായ ഒരു വിഭവം. ഇനി എല്ലാവരും പറയും നിങ്ങള്‍ സൂപ്പര്‍ കുക്കാണെന്ന്…

ചേരുവകള്‍

ഈന്തപ്പഴം നന്നായി ഉടച്ചത് – ഒരു കപ്പ്
തേങ്ങ ചിരവിയത് – ഒരു കപ്പ്
കശുവണ്ടി നുറുക്കിയത് – 50 ഗ്രാം
റെസ്‌ക്ക് പൊടി – അര കപ്പ്
മുട്ടയുടെ വെള്ള- രണ്ട് മുട്ടയുടെ
എണ്ണ വറുക്കാന്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നന്നായി ഉടച്ച ഈന്തപ്പഴം, ചിരവിയ തേങ്ങ, കശുവണ്ടി നുറുക്കിയത് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അതിനുശേഷം കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തുക. ഇത് ഓരോന്നും മുട്ടയുടെ വെള്ളയില്‍ മുക്കി റെസ്‌ക്ക് പൊടി പുരട്ടി എണ്ണയില്‍ വറുത്ത് കോരുക. ചൂടോടെതന്നെ ഉപയോഗിക്കുന്നതാണ് ഏറെ രുചികരം.

Tags

Post Your Comments


Back to top button
Close
Close