Latest NewsInternational

യു.എസിനെതിരെ മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ : റഷ്യയും അമേരിക്കയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു, ‘യൂറോപ്പില്‍ മിസൈലുകള്‍ വിന്യസിക്കാനുള്ള യു.എസ് നീക്കത്തിനെതിരെയാണ് റഷ്യ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. . യൂറോപ്പില്‍ മിസൈല്‍ സ്ഥാപിക്കനാണ് തീരുമാനമെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി .

ഫെഡറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എന്‍.എഫ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറാന്‍ തീരുമാനിച്ചെങ്കിലും ഒരു ഏറ്റുമുട്ടലിന് പദ്ധതിയില്ല. എന്നാല്‍ ഇത് മറികടന്ന പുതിയ മിസൈലുകള്‍ നിര്‍മിച്ച് യൂറോപ്യന്‍ യൂണിയനില്‍ വിന്യസിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും.

യുറോപ്പില്‍ സ്ഥാപിക്കുന്ന മിസൈലുകള്‍ പന്ത്രണ്ട് മിനിറ്റിനകം മോസ്‌കോയില്‍ എത്തും. എന്നാല്‍ ഈ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുന്ന പുതിയ ഹയപ്പര്‍സോണിക് ആണവ മിസൈലുകള്‍ റഷ്യ വികസിപ്പിക്കും.

യുറോപ്പില്‍ മിസൈല്‍ വിന്യസിക്കാന്‍ തിരുമാനമെടുക്കുന്ന രാജ്യത്തും റഷ്യന്‍ മിസൈലുകള്‍ എത്തുമെന്നും പുടിന്‍ പറഞ്ഞു. അമേരിക്കയുമായി ചേര്‍ന്ന് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നവര്‍ തീരുമാനത്തിന്റെ പ്രത്യഘാതങ്ങളും ഓര്‍ക്കണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button