Latest NewsIndia

പാകിസ്ഥാനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മുന്നേറണം; സുനിൽ ഗാവസ്‌കർ

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ഭരണ സമിതി നാളെ ചര്‍ച്ച ചെയ്യുമെന്ന് സൂചന. കായിക മന്ത്രാലയത്തോടും ഇക്കാര്യത്തില്‍ അഭിപ്രായം തേടുമെന്നാണ് റിപ്പോര്‍ട്ട്. ‌അതേസമയം പാകിസ്ഥാനെതിരായ മല്‍സരം ഉപേക്ഷിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കർ വ്യക്തമാക്കി. ഇതുവരെ എല്ലാ ലോകകപ്പിലും ഇന്ത്യയ്ക്ക് പാകിസ്ഥാനെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നും പാകിസ്ഥാനെ പരാജയപ്പെടുത്തി മുന്നേറണമെന്നും ഗാവസ്‌കർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button