Latest News

വിശ്രമവേളയില്‍ സൈനികര്‍ പാടിയ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഡ്യൂട്ടിക്കിടയിലെ ഇടവേളയില്‍ ഇന്ത്യന്‍ സൈനികര്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. ഇത് ആരാണ് പാടിയതെന്നോ എവിടെ നിന്നാണെന്നോ അറിയില്ലെങ്കിലും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ഗാനം ഏറ്റെടുത്തിരിക്കുന്നത്. വിശ്രമവേളയില്‍ നമ്മുടെ ജവാന്‍മാര്‍ പാടിയതാണ്. എത്ര തവണ കേട്ടാലും മതിവരില്ല’ എന്ന കുറിപ്പോടെയാണ് ഈ ഗാനം പങ്കുവെച്ചിരിക്കുന്നതും. ജീവാംശമായ് എന്ന മലയാളം ഗാനമാണ് സൈനികര്‍ പാടിയിരിക്കുന്നത്.

‘ജീവാംശമായ്’ എന്ന മനോഹര ഗാനം രണ്ട് സൈനികര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. രണ്ടുപേരും ആസ്വദിച്ചു പാടുകയാണ്. എന്നാല്‍ ഇവര്‍ ഏതുപ്രദേശത്തു നിന്നാണെന്നോ, ആരാണ് ഇവരെന്നോ അറിയില്ല. വീഡിയോയില്‍ സമീപത്തി പുഴയൊരുകുന്ന രീതിയിലുള്ള ശബ്ദവും കേള്‍ക്കാം. അതിര്‍ത്തിയില്‍ എവിടെയോ ആകാമിവര്‍ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ജീവന്‍ പണയം വെച്ച് രാജ്യത്തിനായി സേവനമനുഷ്ടിക്കുന്ന ധീര ജവാന്മാരുടെ പാട്ട് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/BuleStarMedia/videos/550688145339443/

shortlink

Related Articles

Post Your Comments

Related Articles


Back to top button