KeralaLatest News

വ്യാജസെല്‍ഫി, കണ്ണന്താനത്തെ തെറിവിളിച്ചവര്‍ കുടുങ്ങും: പരാതി നല്‍കി

തിരുവനന്തപുരം•ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വസന്തകുമാറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കവെ എടുത്ത് ഒരു ചിത്രം ഉപയോഗിച്ച് അത് സെൽഫിയാണെന്നു വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയിൽ ഫേസ്ബുക്കിൽ പ്രതികരിക്കുകയും ചെയ്തവർക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നൽകി.

വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. കേന്ദ്ര മന്ത്രിയെന്ന നിലയിൽ ഞാൻ രാജ്യത്തെ പ്രതിനിധികരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത് . രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ഒരു ജവാന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ തന്നെ കുറിച്ച് വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചാരണം നടത്തിയത് അധാർമ്മികവും നിയമവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ അത് നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നും കണ്ണന്താനം പരാതിയില്‍ ആവശ്യപ്പെടുന്നു.

തന്റെ അഭിഭാഷകൻ അഡ്വ. ഡാനി ജെ പോൾ ഡിജിപിയെ നേരിൽ കാണുകയും തുടർ നടപടികളെ കുറിച്ച് ഡിജിപിയോടും പോലീസ് ലീഗൽ – സൈബർ സംഘത്തോടും കൂടിയാലോചിക്കുകയും ചെയ്തിട്ടുണ്ട്. ഐ ടി ആക്ട് പ്രകാരം കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ അത് ചെയ്തവർക്കെതിരെ ഉചിതമായ നിയമ നടപടികളെടുക്കാമെന്നു ഡി.ജി.പി ഉറപ്പു നൽകിയിട്ടുണ്ടെന്നും കണ്ണന്താനം അറിയിച്ചു..

https://www.facebook.com/KJAlphons/photos/a.694192623964657/2302402053143698/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button