KeralaLatest NewsNews

അധികം താമസിയാതെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും, താലിബാന്‍വല്‍ക്കരണം ശക്തം : അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി : കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തീവ്രവാദം വളര്‍ത്തുകയാണ്. അധികം നാളുകളില്ലാതെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും, മുന്നറിയിപ്പുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. കേരളത്തില്‍ താലിബാന്‍വല്‍ക്കരണം വ്യാപകമായിരിക്കുകയാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ ചില പ്രത്യേക മേഖലകളില്‍ താലിബാന്‍വല്‍ക്കരണം ശക്തമാണ്. വരുന്ന അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുളളില്‍ കേരളം മറ്റൊരു താലിബാനായി മാറിയേക്കാം എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം എഎന്‍ഐയോട് പ്രതികരിച്ചത്.

Read Also : തുടര്‍ചികില്‍സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക്

പാലാ ബിഷപ്പ് നടത്തിയ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം. കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് ആരോപണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. വിവാദത്തില്‍ പാലാ ബിഷപ്പിന് കേരള ബി.ജെ.പി പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button