Latest NewsIndia

വിഡിയോ -ആറു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത് – നീണ്ട പ്രയത്‌നത്തിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു

പുണെ:  16 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവില്‍ ആറു വയസ്സുകാരന്‍ രവി പണ്ഡിറ്റിനെ കുഴല്‍ക്കിണറില്‍ നിന്ന് ക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു . പുണെ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ തൊരന്താലെ ഗ്രാമത്തിലാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്)യും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. 200 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ ഏതാണ്ട് 10 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ യാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമകരമായി പുറത്തെടുത്തത്.

വിഡിയോ – കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയെ പുറത്തെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനം

 വിഡിയോ  കടപ്പാട്   : Newsflare    

പൊലീസ് എത്തി കയര്‍ ഇറക്കി കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടിക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് എത്തിയ എന്‍ഡിആര്‍ഫ് കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്ത് ശ്രമം നടത്തിയിരുന്നു. പാറ ദൗത്യം ദുഷ്‌കരമാക്കി.എങ്കിലും ശ്രമം തുടര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button