Latest NewsIndia

ക​ര്‍​ണാ​ട​ക​യില്‍ ആ​ശ​ങ്കാ​കര​മാ​യ അ​വ​സ്ഥ, ര​ണ്ട​ര മു​ഖ്യ​മ​ന്ത്രി ഭരണം; പരിഹാസവുമായി അമിത് ഷാ

കു​മാ​ര​സ്വാ​മി സ്വ​യം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി​ളി​ക്കു​ന്നു. സി​ദ്ദ​രാ​മ​യ്യ ആ​വ​ട്ടെ സൂ​പ്പ​ര്‍ മു​ഖ്യ​മ​ന്ത്രി​യും. ജി. ​പ​ര​മേ​ശ്വ​ര അ​ര മു​ഖ്യ​മ​ന്ത്രി​യും.

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ലെ കോ​ണ്‍​ഗ്ര​സ് – ജെ​ഡി​എ​സ് സ​ഖ്യ സ​ര്‍​ക്കാ​രി​നെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ക​ര്‍​ണാ​ട​ക​ത്തി​ല്‍ ര​ണ്ട​ര മു​ഖ്യ​മ​ന്ത്ര​മാ​രാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് അ​മി​ത് ഷാ ​പ​രി​ഹ​സി​ച്ചു.ക​ര്‍​ണാ​ട​ക​ത്തി​ല്‍ ആ​ശ​ങ്കാ​കര​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കു​മാ​ര​സ്വാ​മി സ്വ​യം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി​ളി​ക്കു​ന്നു. സി​ദ്ദ​രാ​മ​യ്യ ആ​വ​ട്ടെ സൂ​പ്പ​ര്‍ മു​ഖ്യ​മ​ന്ത്രി​യും. ജി. ​പ​ര​മേ​ശ്വ​ര അ​ര മു​ഖ്യ​മ​ന്ത്രി​യും.

ഈ ​ര​ണ്ട​ര മു​ഖ്യ​മ​ന്ത്രി സ​ര്‍​ക്കാ​രി​ന് സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​ന്‍റെ പാ​ത‍​യി​ല്‍ എ​ത്തി​ക്കാ​നാ​വി​ല്ല. ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ഹാ​സ​ഖ്യം എ​ന്താ​ണെ​ന്ന് ഈ ​സ​ഖ്യ ഭ​ര​ണം കാ​ട്ടി​ത്ത​രു​ന്ന​താ​യും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ദേ​വ​നാ​ഹ​ള്ളി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ന്നതിനിടെയായിരുന്നു അദ്ദേഹം ക​ര്‍​ണാ​ട​ക​ത്തി​ലെ കോ​ണ്‍​ഗ്ര​സ് – ജെ​ഡി​എ​സ് സ​ഖ്യ സ​ര്‍​ക്കാ​രി​നെ പ​രി​ഹ​സി​ച്ച്‌ ഇങ്ങനെ പറഞ്ഞത്.

ക​ര്‍​ണാ​ട​ക​ത്തി​ലെ കോ​ണ്‍​ഗ്ര​സ് – ജെ​ഡി​എ​സ് സ​ഖ്യം അ​ധി​കാ​ര​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ഇ​ന്ത്യ​യെ ലോ​ക​ത്തി​ന്‍റെ ഗു​രു​സ്ഥാ​ന​ത്ത് എ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button