Latest NewsCricket

പാകിസ്ഥാനെതിരായ ലോകകപ്പ്; കേന്ദ്രത്തിന്റെ നിലപാടറിയാൻ ബിസിസിഐ

ന്യൂ​ഡ​ല്‍​ഹി: പാ​കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാരിന്റെ നിലപാടറിയാൻ ബി​സി​സി​ഐ നേ​തൃ​യോ​ഗം. ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് റാ​യ്, ഡ​യാ​ന എ​ഡു​ള്‍​ജി, പു​തു​താ​യി നി​യ​മി​ത​നാ​യ ല​ഫ്.​ജ​ന​റ​ല്‍. ര​വി തോ​ഗ്ഡെ എ​ന്നി​വ​ര്‍ തീരുമാനം അറിയാൻ യോഗം ചേർന്നിരുന്നു. തുടർന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കാ​മെ​ന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. അ​തേ​സ​മ​യം, പാ​കി​സ്ഥാ​നെ​തി​രെ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ലെ വി​യോ​ജി​പ്പും ആ​ശ​ങ്ക​ക​ളും അ​റി​യി​ച്ച്‌ ഐ​സി​സി​ക്ക് ക​ത്ത​യ​ക്കു​മെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ വ്യക്തമാക്കി.

പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പാ​കി​സ്ഥാ​നെ​തി​രെ ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​സി​സി​ഐ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സൗ​ര​വ് ഗാം​ഗു​ലി, ചേ​ത​ന്‍ ചൗ​ഹാ​ന്‍, ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്ത്യ പാ​കി​സ്ഥാ​നു​മാ​യി ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button