KeralaLatest News

മരിച്ചെന്ന് കരുതി ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി; ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ആഹ്ലാദമടക്കാനാവാതെ ബന്ധുക്കള്‍

കൊട്ടാരക്കര: വാഹനാപകടത്തില്‍ മരിച്ചു പോയെന്നു കരുതി 70കാരന്‍ ചന്ദ്രകാന്തിന്റെ മരണാനന്തര ചടങ്ങുകളെല്ലാം ബന്ധുക്കള്‍ നടത്തിയിരുന്നു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രകാന്ത് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ആഹ്ലാദമടക്കാനാവാതെ ബന്ധുക്കള്‍. മഹാരാഷ്ട്രയിലെ സാംഗലി ജില്ലക്കാരനായ ചന്ദ്രകാന്തിനെ 2009 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് കലയപുരം ജോസും സംഘവും ഏറ്റെടുത്തത്. ട്രക്ക് ഡ്രൈവറായിരുന്ന ചന്ദ്രകാന്തിന് തിരുവനന്തപുരത്തുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മരണത്തെ മുഖാമുഖം കണ്ടെങ്കിലും ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ ഓര്‍മകള്‍ക്കു മങ്ങലേറ്റു. കാലിന് ചലനശേഷിയും കുറഞ്ഞു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം ആശ്രയ ഏറ്റെടുത്തു. ചികിത്സയും പരിചരണവും ഓര്‍മ്മ തിരിച്ച് കിട്ടാനിടയാക്കി. ഗ്രാമത്തെക്കുറിച്ച് വിവരം ലഭിച്ചതിനാല്‍ മഹാരാഷ്ട്രയിലുള്ള സഹോദരി സുശീലയെയും കുടുംബാംഗങ്ങളെയും കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ ചന്ദ്രകാന്ത് മരിച്ചെന്ന വിവരമായിരുന്നു നേരത്തേ വീട്ടുകാര്‍ക്കു ലഭിച്ചത്. ജീവിച്ചിരിക്കുന്നുവെന്ന് അറിഞ്ഞതോടെ അവര്‍ ആഹ്ലാദത്തിലായി. സഹോദരി പുത്രന്‍ ദാദാസോ പാണ്ഡുരംഗ് ഷിന്‍ഡെയും കുടുംബാംഗങ്ങളും കലയപുരം സങ്കേതത്തിലെത്തി ചന്ദ്രകാന്തിനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button