KeralaLatest News

ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്ത് ലാലിന്റേയും കൃപേഷിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. ഔദ്യോഗിക പരിപാടികള്‍ക്കായി കാസര്‍കോട് എത്തുന്ന മുഖ്യമന്ത്രി ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച്
സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പോലീസുംഎതിര്‍ത്തുവെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നീ പൊതുപരിപാടിയില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് എത്തുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close