Latest NewsNewsInternational

ചൈനയില്‍ ഷീ സ്തുതിക്കായി നിര്‍മ്മിച്ച ആപ്പ് വന്‍ ഹിറ്റ്

ബെയ്ജിങ്: പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു വേണ്ടി നിര്‍മ്മിച്ച ആപ്പ് വന്‍ ഹിറ്റ്. ‘പഠിക്കാം, കരുത്തുറ്റ ചൈനയ്ക്കായി’ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രസിഡന്റിന് വേണ്ടി ചൈനക്കാര്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നു കണ്ടെത്തുന്നതിനാണ് നിര്‍മ്മിച്ചത്. ചൈനയിലുടനീളം വ്യാപകമായാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ചിന്‍പിങ്ങിന്റെ വചനങ്ങള്‍, പ്രസംഗങ്ങളുടെ വീഡിയോകള്‍ എന്നിവ തിരയാനും കാണാനും എത്ര സമയം ചെലവഴിക്കുന്നു എന്നു കണ്ടെത്തുന്നതാണ് ആപ്പ്. കമ്യൂണിസ്റ്റ് നായകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കും ക്വിസ് ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നവര്‍ക്കും പോയിന്റുകള്‍ ലഭിക്കും. സമ്മാനങ്ങളും ഭക്ഷണസാധനങ്ങളുമൊക്കെ വാങ്ങുമ്പോള്‍ ഈ പോയിന്റുകള്‍ ഉപയോഗിച്ചു ഇളവുകള്‍ നേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button