Latest NewsIndia

പ്രശസ്ത സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

പ്രമുഖ സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സ നല്‍കി വരവെയായിരുന്നു അന്ത്യം .

തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് രാമകൃഷ്ണ. 30 വര്‍ഷക്കാലം തെലുങ്കു സിനിമയുടെ ഭാഗമായിരുന്നു രാമകൃഷ്ണ. അമ്മോരു, അരുന്ധതി, ഗുണ്ടാചാരി നമ്ബര്‍ വണ്‍, മുഡ്ഡുല കൃഷണയ്യ, പെല്ലി പെല്ലി പണ്ടിരി, റിക്ഷാവോടു തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button