Latest NewsIndiaNews

കാട്ടാനക്കൂട്ടത്തില്‍പ്പെട്ട നാല് വയസ്സുകാരിക്ക് തുണയായി കാട്ടുകൊമ്പന്‍

കൊല്‍ക്കത്ത: റോഡില്‍ ബൈക്കില്‍ നിന്നും വീണ് കാട്ടാനക്കൂട്ടത്തില്‍പ്പെട്ട നാലു വയസ്സുകാരിയെ രക്ഷിച്ച് കാട്ടുകൊമ്പന്‍. വനപാതയിലൂടെ കടന്നുപോകുന്ന ദേശീയപാത 31ലൂടെ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് സംഭവം.

ഒരു ക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്നു ബിസിനസുകാരനായ നിതുഘോഷും ഭാര്യ തിത്‌ലിയും മകള്‍ അഹാനയും. പെട്ടെന്നാണ് കാട്ടാനക്കൂട്ടം റോഡ് മുറിച്ചു കടന്നത്. ഇതുകണ്ട നിതു ഘോഷ് വേഗം ബ്രക്കിടുകയും മൂന്നുപേരും റോഡിലേക്ക് വീഴുകയുമായിരുന്നു. പെട്ടെന്ന് സംഘത്തില്‍ നിന്നും ഒരു കാട്ടുകൊമ്പന്‍ അഹാനയെ തന്റെ നാലുകാലിനുള്ളിലാക്കി സംരക്ഷിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റാനകള്‍ പോയ ശേഷമാണ് ആ കാട്ടുകൊമ്പന്‍ പിന്മാറിയത്. അതേസമയം അപകടത്തില്‍ സാരമായി പരിക്കേറ്റ മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button