Latest NewsKerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

മുള്ളേരിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശിയാണ് അറസ്റ്റിലായത്. സുള്ള്യ ജയനഗര്‍ മിലിട്ടറി ഗ്രൗണ്ടിനു സമീപത്തെ ബി.എ. മുഹമ്മദ് അഷ്റഫ് അഞ്ചുമിനെ(42)യാണ് ആദൂര്‍ പൊലീസ് പിടികൂടിയത്. ഇതുവരെ ഏഴ് പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുള്ളത്. ഇനിയും പരാതികള്‍ ലഭിക്കാനുണ്ടെന്ന് പൊലീസ് പറയുന്നു. വര്‍ഷങ്ങളായി കാറഡുക്ക പഞ്ചായത്തിലെ ഒരു മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് പ്രതി. ഇതിനിടയിലാണ് പീഡനം. ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button