Latest NewsIndia

കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

കശ്മീര്‍ സ്വദേശികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി. കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഭീഷണി ശ്രദ്ധയിപ്പെട്ടാല്‍ അടിയന്തര നടപടി എടുക്കാന്‍ കേന്ദ്രത്തിനും നേരത്തെ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.കേസില്‍ കേന്ദ്രത്തിനും ഈ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസയച്ചു. അക്രമം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

രാജ്യത്ത് സാമുദായിക ഐക്യം നിലനിര്‍ത്താനും മറ്റു സംസ്ഥാനങ്ങളില്‍ കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്താനും കേന്ദ്രത്തോട് ആവശ്യപ്പെട്ട് കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും കഴിഞ്ഞ ദിവസം സംയുക്തനിവേദനം നല്‍കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തും കശ്മീരികള്‍ക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലായിരുന്നു നീക്കം. ഭീകരാക്രമണം നടന്ന ദിവസം ജമ്മുകശ്മീരിലെ മുസ്ലിങ്ങള്‍ സി.ആര്‍.പി.എഫ്. ജവാന്മാരെ ആക്രമിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചില മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങളും അപകടകരമാണ്. ഭീകരത നമ്മെ വേര്‍തിരിച്ചുകൂടാ. അങ്ങനെ സംഭവിച്ചാല്‍ അത് ഭീകരരുടെ വിജയമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button