Latest NewsInternational

‘ഇമ്രാന്‍ ഖാന് ഭീകരവാദത്തെപ്പറ്റി പറയാന്‍ അവകാശമില്ല’; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താന്‍ തയാറാകാതിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്‌നാഥ് സിംഗ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനങ്ങള്‍. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കുറ്റം ചുമത്തുന്നത് പാകിസ്ഥാനെയാണ്. എന്നാല്‍, പാകിസ്ഥാന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നാണ് ഇമ്രാന്‍ ഖാന്റെ വാദം.

ഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങാന്‍ ആശുപത്രികള്‍ക്ക് പാക് സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പാകിസ്ഥാന്‍ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാന്‍ ഖാന്‍ യോഗം വിളിച്ചത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള നിലപാട് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button