Latest NewsKeralaIndia

തൊപ്പി ഊരി വെച്ചിട്ട് പരീക്ഷ എഴുതാന്‍ അധ്യാപകന്‍ പറഞ്ഞു , വിദ്യാര്‍ത്ഥി അധ്യാപകനെ മുഖത്തടിച്ച് വീഴ്ത്തി മർദ്ദിച്ചു

പരവൂര്‍: പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയതിനെ ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥി മുഖത്തടിച്ച് വീഴ്ത്തി. പൂതക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അനില്‍ കുമാറിനെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തത്.തൊപ്പി ഊരി വെച്ചിട്ട് പരീക്ഷ എഴുതാന്‍ അധ്യാപകന്‍ അനില്‍ കുമാര്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായത്.

കസേരയില്‍ ഇരുന്ന അധ്യാപകന് നേരെ ഓടിവന്ന് വിദ്യാര്‍ത്ഥി മുഖത്തടിക്കുകയായിരുന്നു. ഇടിയിലും ചവിട്ടിലും പരിക്കേറ്റ് അവശനായ അധ്യാപകനെ സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് മോഡല്‍ പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ത്ഥിയാണ് അധ്യാപകനെ ആക്രമിച്ചത്.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസെത്തി വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടു പോയി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ കൗണ്‍സിലിങ്ങിന് വിട്ടെന്നും പരവൂര്‍ എസ്‌ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button