Latest NewsKerala

പതിവായി ചോക്ലേറ്റ് വാങ്ങി നല്‍കി 4 വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കല്ലമ്പലം: പതിവായി ചോക്ലേറ്റ് വാങ്ങി നല്‍കിയ ശേഷം നാല് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മൂഴിയില്‍ ക്ഷേത്രത്തിനു സമീപം ട്വിങ്കിള്‍ നിവാസില്‍ ടിന്റു(33)വിനെയാണ് പൊലീസ് പിടികൂടിയത്. സ്‌കൂളില്‍ കൊണ്ട് പോവുകയാണെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കയറ്റി സ്‌കൂളില്‍ കൊണ്ട് പോകാതെ ചോക്ലേറ്റ് വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് കുട്ടി വിവരം വീട്ടില്‍ പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button