Latest NewsMobile PhoneTechnology

പോപ്പ്അപ് സെൽഫി ക്യാമറയുള്ള വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ

മുംബൈ: 32 എംപി പോപ്പ്അപ് സെൽഫി ക്യാമറയുള്ള വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ. 6.39 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോൾസ് ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൺ 675 പ്രൊസസര്‍, 48 എംപി, 8 എംപി, 5 എംപി എന്നീ മൂന്ന്‍ പിന്‍ക്യാമറ, 0.37 സെക്കന്റുകൾക്കുളളിൽ അൺലോക്ക് ചെയ്യാവുന്ന ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസര്‍, ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിലുളള 3,700 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകത.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള(മൈക്രോ എസ്ഡി കാർഡ് മുഖേന 256 ജിബി വരെ വര്‍ദ്ധിപ്പിക്കാം) ഫോണിനു 28,990 രൂപ വില പ്രതീക്ഷിക്കാം. ഫ്ലിപ്കാർട്ട് വഴി മാർച്ച് 6 മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ഫോണിന്റെ പ്രീ ബുക്കിങ് ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. . ടോപസ് ബ്ലൂ, റൂബി റെഡ് നിറങ്ങളിലാണ് ഫോൺ ലഭിക്കുക.

v15

shortlink

Related Articles

Post Your Comments

Related Articles


Back to top button