Latest NewsUAEGulf

ഈ ചിത്രത്തില്‍ കാണുന്ന ജീവിയെ ക്യാമറയില്‍ കണ്ടെത്തിയത് നീണ്ട 35 വര്‍ഷത്തിന് ശേഷം !

നീ ണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന കാരക്കല്‍ എന്ന ജീവി അബുദാബിയിലെ അല്‍ എയ്നിലെ ജാബല്‍ ഹെയ്ന്‍ നാഷണല്‍ പാര്‍ക്കിലെ സിസിറ്റിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. ഇ.എ.ഡി എന്ന പരിസ്ഥിതി സംരക്ഷണ ഏജന്‍സി പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലാണ് ഈ വേട്ട പൂച്ച എന്ന് അറിയപ്പെടുന്ന ജീവി പതിഞ്ഞത്.

രാവിലെയും രാത്രിയും എന്നില്ലാതെ 45 ഓളം ക്യാമറകളാണ് പാര്‍ക്കില്‍ നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്നത്. ചന്ദന നിറത്തിലുളള വേട്ടപൂച്ചക്ക് നല്ല നീളത്തിലുളള ചെവികളുമുണ്ടായിരുന്നു. ഏകദേശം ഒരു ശരാശരി വ ളര്‍ച്ച എത്തിയ കാരക്കല്‍ എന്ന ജീവിയെയാണ് കണ്ടെത്തിയത്. 1984 ന് ശേഷം അപ്രത്യക്ഷ്യമായ കാരക്കല്‍ പിന്നീട് ഈ മാസമാണ് എമിറേറ്റിലെ പാര്‍ക്കിലെ ക്യാമറ നിരീക്ഷണത്തില്‍ ഏജന്‍സി കണ്ടെത്തിയത്.

കാരക്കല്‍ എന്ന പൂച്ചയുടെ വര്‍ഗ്ഗത്തില്‍ പെട്ട ഈ ജീവി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി പറഞ്ഞു. ഏജന്‍സിയുടെ വന്യജീവി സംരക്ഷണ വിഭാഗത്തിലെ വിദഗ്ദര്‍ കാരക്കല്‍ എന്ന ജീവിയുടെ ജനനനിരക്കിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button