Latest NewsIndia

ചന്ദന മാഫിയ തലവനെ പിടികൂടി

ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചന്ദന കടത്ത് സംഘത്തിലെ തലവനെ ആര്യങ്കാവ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ നിന്നും പിടികൂടി. പരമശിവം എന്ന രാമരാജ് തമിഴ്നാട്ടില്‍ നിന്നും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാര്‍ച്ച്‌ രണ്ട് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .

കേരളത്തിലെ പ്രധാനപ്പെട്ട ചന്ദനക്കാടായ കടമാന്‍പാറ വനമേഖലയില്‍ നിന്നും നിരന്തരമായി ചന്ദന മരം മോഷണം പോകുന്നതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ചന്ദന കടത്ത് മാഫിയ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായത്. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ഗ്രൂപ്പുകളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. പിന്നീട് പ്രത്യേക സംഘത്തിന് രൂപം നല്‍കി നടത്തിയ അന്വേഷണത്തിലാണ് തലവനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button