KeralaLatest NewsIndia

മുന്‍ ഐഎഎസ് ഉദ്യോ​ഗസ്ഥന്‍ സി.വി ആനന്ദബോസ് ബിജെപിയില്‍

മുന്‍ ഐഎഎസ് ഉദ്യോ​ഗസ്ഥന്‍ സിവി ആനന്ദ ബോസ് ബിജെപിയില്‍ ചേർന്നു. അമിത് ഷായില്‍ നിന്ന് ആനന്ദ ബോസ് പാര്‍ട്ടി അം​ഗ​ത്വം സ്വീകരിച്ചു . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ കേരളത്തിൽ ഇന്നലെ എത്തിയപ്പോഴാണ് ആനന്ദബോസ് അംഗത്വം എടുത്തത് . പാലക്കാട് നടന്ന പൊതുസമ്മേളന വേദിയില്‍ വെച്ചാണ് ആനന്ദബോസിന് അമിത് ഷാ അംഗത്വം നല്‍കിയത് .ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താന്‍ പാലക്കാട്ടെത്തിയ അമിത്ഷാ 20 മണ്ഡലങ്ങളുടെയും ചുമതലക്കാരെ കാണും.

തുടര്‍ന്ന് നേതാക്കളുമായും ആര്‍.എസ്.എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും.സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അമിത്ഷാ നടത്തിയത്. കേരളത്തിലെ വിശ്വാസികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചു . ശബരിമല വിഷയത്തില്‍ കോടതി വിധിയുടെ പേരില്‍ കേരള സര്‍ക്കാര്‍ വിശ്വാസി ജനതയെ വഞ്ചിച്ചുവെന്നും അമിത്ഷാ പറഞ്ഞു .

ശബരിമലയില്‍ പോലീസ് വേഷത്തില്‍ ഡി.വൈ.എഫ്.ഐ ഗുണ്ടകളെ സര്‍ക്കാര്‍ വിന്യസിച്ചു . ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളത്തെ സിപിഎം എത്തിക്കുന്നതെന്നും കേരള സര്‍ക്കാറിന്‍റെ അടിത്തറ ഇളകുമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button