Latest NewsAutomobile

മോഹിപ്പിക്കുന്ന വിലയിൽ ഇലക്ട്രിക് വാഗണ്‍ ആര്‍

ഇലക്ട്രിക് കരുത്തോടെ മാരുതി സുസുക്കിയുടെ ആദ്യ മോഡലായ വാഗണ്‍ ആര്‍ ഇലക്ട്രിക് ഉടൻ വിപണിയിലെത്തുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ വില ഏഴു ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതോടെയാണ് പുത്തന്‍ വാഗണ്‍ ആര്‍ ഈ മോഹ വിലയ്ക്കു വിപണിയിലെത്തുക.

ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്. ‘വാഗന്‍ ആറി’ന്റെ വൈദ്യുത പതിപ്പ് 10 ലക്ഷം രൂപയ്ക്കു വില്‍പ്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. ഫെയിം ഇന്ത്യ പ്രകാരമുള്ള ഇളവുകള്‍ കൂടിയാവുന്നതോടെ ഏഴര ലക്ഷം രൂപ വിലയ്ക്കു ബാറ്ററിയില്‍ ഓടുന്ന ‘വാഗന്‍ ആര്‍’ നിരത്തിലെത്തുമെന്നാണു വിലയിരുത്തല്‍.

നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം ‘വാഗന്‍ ആര്‍ ഇ വി’ക്ക് 1.24 മുതല്‍ 1.38 ലക്ഷം രൂപ വരെയാണു സബ്‌സിഡി പ്രതീക്ഷിക്കുന്നത്. ‘ഫെയിം ഇന്ത്യ’യുടെ രണ്ടാം ഘട്ടത്തില്‍ ഈ ഇളവുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. മികച്ച ബുക്കിംഗ് നേടി മുന്നേറുന്ന മോഡലിന്‍റെ ഇലക്ട്രിക്ക് പതിപ്പ് കൂടി എത്തുന്നതോടെ ഇന്ത്യയിലെ വൈദ്യുത വാഹന വിപണിക്കു തന്നെ പുത്തന്‍ ഉണര്‍വേകുമെന്നാണു വാഹനപ്രേമികള്‍ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button