Latest NewsMollywood

കലാഭവന്‍ മണിക്ക് ആദരവുമായി അഡാര്‍ ലൗവിലെ ഗാനം- വീഡിയോ

ഒമര്‍ ലുലു സംവിധാനം ചെയ്ത് നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ചിത്രം വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വിമര്‍ശനങ്ങളെ തുടര്‍ന്ന് മാറ്റിയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അതേസമയം ചിത്രത്തിലെ ഒരു ഗാനമാണിപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. കലാഭവന്‍ മണിക്ക് ആദരമര്‍പ്പിക്കുന്ന അഞ്ച് മിനുട്ടുള്ള ഗാനമാണ് യുട്യൂബില്‍ ഇപ്പോല്‍ ട്രെന്‍ഡിങ്ങായത്.ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മണിയുടെ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തെലുങ്കില്‍ ഇത് ശ്രീദേവിക്ക് ആദരമര്‍പ്പിച്ചാണ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button