Latest NewsIndia

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായവുമായി തെലങ്കാന

തെലങ്കാന: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായവുമായി തെലങ്കാന സർക്കാർ. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.

സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. പുല്‍വാമ സംഭവം ഇന്ത്യന്‍ ജനത ഒരിക്കലും മറക്കില്ലെന്നും ചന്ദ്രശേഖർ റാവു സഭയില്‍ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ഇന്ത്യയിലെ മുഴുവൻ ജനതയ്ക്കും സൈനികരുടെ ജീവത്യാ​ഗം ഓർമ്മയുണ്ടാകണമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. രാജ്യത്തിനെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ സൈനികരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനായി മുമ്പോട്ട് വന്നിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close