Latest NewsIndia

തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാഹുൽ ഗാന്ധിയും അനന്തിരവൻ റെയ്ഹാനും

നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലും ഇതേ രീതിയിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നത് വലിയ വാർത്തയായിരുന്നു.

ആന്ധ്രാ പ്രദേശിലെ തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്കയുടെ മകന്‍ റെയ്ഹാനും ഒപ്പമുണ്ടായിരുന്നു. കൂടാതെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, ടി സുബ്ബറാമി റെഡ്ഡി എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ യാത്ര. മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ പയറ്റുന്നത്. നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലും ഇതേ രീതിയിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നത് വലിയ വാർത്തയായിരുന്നു.

10 കിലോമീറ്റര്‍ ട്രെക്കിങ്ങിന് ശേഷമാണ് രാഹുലും സംഘവും ദര്‍ശനം നടത്തിയത്. ക്ഷേത്രപരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചിലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത് പിന്നാലെ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button