Latest NewsTechnology

വാട്‌സാപ്പിലൂടെയുള്ള അവഹേളനപരമായ സന്ദേശങ്ങള്‍ക്ക് തടയിടാൻ പുതിയ സംവിധാനമൊരുങ്ങുന്നു

വാട്‌സാപ്പിലൂടെയുള്ള അവഹേളനപരമായ സന്ദേശങ്ങള്‍ക്ക് തടയിടാൻ പുതിയ സംവിധാനവുമായി ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കൊലപാതക ഭീഷണിയോ, അവഹേളനമോ,മോശപ്പെട്ട മറ്റു സന്ദേശങ്ങളോ വാട്‌സാപ്പിലൂടെ ലഭിച്ചാല്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും അയച്ചയാളുടെ മൊബൈല്‍ നമ്പറും സഹിതം [email protected] എന്ന ഇമെയില്‍ വിലാസം ഉപയോഗിച്ച് ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കാവുന്ന സൗകര്യമാണ് ഒരുക്കിയത്. ലഭിക്കുന്ന പരാതി ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും പൊലീസിനും കൈമാറുന്നതോടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഇത്തരം പരാതികള്‍ സ്വീകരിക്കപ്പെടാതിരിക്കുന്ന പ്രശ്‌നത്തിന് ഇത് പരിഹാരമാകും.

തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാര്‍ ഇത്തരം മെസ്സേജുകള്‍ അയയ്ക്കുന്നതിന് തടയിടണമെന്നാവശ്യപ്പെട്ട് എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്ന സംഭവങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button