NattuvarthaLatest News

ഉത്സവത്തിനിടെ പൊലീസിനെ തടഞ്ഞ ഒരാള്‍ കൂടി പിടിയില്‍

ഇരിങ്ങാലക്കുട: വിശ്വനാഥപുരം ഷഷ്ഠി ഉത്സവത്തിനിടെ പൊലീസിന് തടസ്സം സൃഷ്ടിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. മദ്യപിച്ച് പൊലീസിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കാവടി തടയുകയും ചെയ്ത പടിയൂര്‍ സ്വദേശി കുറ്റിച്ചിറ വീട്ടില്‍ അഖിലിനെയാണ് പിടികൂടിയത്. 11 ന് ഷഷ്ഠി ഉത്സവത്തില്‍ കോമ്പാറ ദേശത്തിന്റെ കാവടി ആട്ടത്തിനിടെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അജിത്ത്, കനാല്‍ ബെയ്‌സ് കോളനിയില്‍ ചെതലന്‍ വീട്ടില്‍ ബിജോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളോടും പെണ്‍കുട്ടികളോടും മോശമായി പെരുമാറിയ സംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയുമായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button