Latest NewsIndia

ട്രെയിനില്‍ നിന്നും വീണയാളെ തോളിലേറ്റി ആശുപത്രിയിലേയ്ക്ക് ഓടുന്ന പോലീസുകാരന്‍: വീഡിയോ

ഭോപ്പാല്‍: ട്രെയിനില്‍ നിന്നും തെന്നി വീണ് പരിക്കേറ്റയാളെ േേതാളിലേറ്റി ആശുപത്രിയിലെത്തിച്ച പോലീസുകാരന് അഭിനന്ദന പ്രവാഹം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ തോളിലേറ്റി ഒന്നരകിലേമീറ്ററോളമാണ് ഉദ്യോഗസ്ഥന്‍ നടന്നത്. മധ്യപ്രദേശിലെ ഹൊഷാങാബാദിലെ പാഗധല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പൂനം ബെല്ലോര്‍ എന്ന പൊലീസുകാരനാണ് പരിക്കേറ്റയാളെ രക്ഷിച്ചത്.

റെയില്‍വേ ട്രാക്കിന് സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൂനം സംഭവ സ്ഥലത്തെത്തിയത്. അതേസമയം ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആബുലന്‍സുകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ തന്നെ ഇയാളെ തോളിലേറ്റി ആശുപത്രിയിലേയ്ക്ക് നടക്കുകയായിരുന്നു. അതേസമയം പോലീസുകാരന്റെ ഈ മാതൃകാ പ്രവര്‍ത്തി സമീപത്തു നിന്നവര്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു. വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. അതേസമയം ട്രെയിനില്‍ നിന്നും വീണ ആളുടെ തലയ്ക്കാണ് ഗുരതരമായി പരിക്കേറ്റതെന്നും ഇയാളുടെ ആരോ?ഗ്യ നില മെച്ചപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button