Latest NewsIndia

 “ന​മ്മ​ള്‍ ഒരു അണുബോംബിട്ടാല്‍ 20 എണ്ണം തിരിച്ചയച്ച് അവര്‍ നമ്മളെ നാമവിശേഷമാക്കും അതിനും അപ്പുറത്തുളള അക്രമം നടത്താന്‍ തയ്യാറാണോ”  – പ​ര്‍​വേ​സ് മു​ഷ​റ​ഫ്

അ​ബു​ദാ​ബി :  പാക്കിസ്ഥാന്‍ ഒരു അണുബോംബ് വര്‍ഷിച്ചാല്‍ അയല്‍രാജ്യമായ ഇന്ത്യ അതിന് മറുപടിയായി 20 അണുബോംബുകളിട്ട് നമ്മളെ ഛിന്നഭിന്നമാക്കികളയുമെന്ന് മുന്‍ പാക് പ്രസിഡന്‍റ് പ​ര്‍​വേ​സ് മു​ഷ​റ​ഫ്. പക്ഷേ ഇന്ത്യ ഒരിക്കലും ആണവ ബോംബിടില്ലെന്ന് പറ‍ഞ്ഞ മുഷറഫ് പറയുന്നത് ഇപ്രകാരം – അവര്‍ നമ്മളെ 20 ബോംബുകള്‍ കൊണ്ട് അത്രമിക്കാതിരിക്കാന്‍ ഒരു വഴി മാത്രമാണ് മുന്നിലുളളത്. അവരുടെ ഈ നീക്കത്തിന് മുന്‍പെ ന​മ്മ​ള്‍ 50 ആ​ണ​വ ബോം​ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ അവരെ അക്രമിക്കണം. 50 ആണവബോംബിടാന്‍ തയ്യാറാണോ എന്ന് മുഷറഫ് ചോദിച്ചു.

ഇ​ന്ത്യ-​പാ​ക് ബ​ന്ധം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാണ് ഉളളതെന്നും മുഷറഫ് പറഞ്ഞു. യു​എ​ഇ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കുമ്പോഴാണ് ഈ പ്രസ്കാവന മുഷറഫ് നടത്തിയത്.

പാക്കിസ്ഥാനിലെ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായ സ്ഥിതിയിലെത്തുമ്പോള്‍ തിരികെ എത്തുമെന്നും മുഷറഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button