NewsInternational

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് അന്തരിച്ചു, അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്നു

പാകിസ്ഥാനില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു

ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് (81) അന്തരിച്ചു. ദുബായില്‍ വച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്ടോബറില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റായി. 2008ല്‍ ഇംപീച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.

Read Also: കൂടത്തായ് കേസ്: നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല, ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ബ്രിട്ടീഷ് ഭരണകാലത്തു സിവില്‍ സര്‍വീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്റ്റ് 11ന് ഡല്‍ഹിയിലാണ് പര്‍വേസ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടര്‍ന്നു പാകിസ്ഥാനിലെ കറാച്ചിയിലെത്തി. റോയല്‍ കോളജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസ്, പാകിസ്ഥാന്‍ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവില്‍ 1964ല്‍ പാക്ക് സൈനിക സര്‍വീസിലെത്തി. രണ്ടു വട്ടം ബ്രിട്ടന്‍ സൈന്യത്തില്‍ പരിശീലനം നേടി. 1965ലെ ഇന്ത്യ – പാക്ക് യുദ്ധത്തില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരന്‍ സെക്ടറില്‍ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തില്‍ കമാന്‍ഡോ ബറ്റാലിയന്റെ കമ്പനി കമാന്‍ഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരില്‍ ഉന്നത ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

ബേനസീര്‍ ഭൂട്ടോയുടെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തസ്തികയിലെത്തി. 1998ല്‍ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. മുഷറഫ് മേധാവിയായിരിക്കെയാണ് പാക് സൈന്യം കാര്‍ഗിലില്‍ കയ്യേറ്റം നടത്തിയത്. 1999 ഒക്ടോബര്‍ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ തടവിലാക്കി. തുടര്‍ന്ന് 2001 വരെ അദ്ദേഹം പാക്കിസ്ഥാന്‍ പ്രതിരോധസേനയുടെ സമ്പൂര്‍ണമേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നല്‍കി. 2001 ജൂണില്‍ കരസേനമേധാവി എന്ന സ്ഥാനം നിലനിര്‍ത്തി പ്രസിഡന്റായി.

2008 പിപിപി – പിഎംഎല്‍ (എന്‍) ഭരണസഖ്യം ദേശീയ അസംബ്ലിയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തില്‍ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.

പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാര്‍ച്ചില്‍ ചികിത്സയ്ക്കായി ദുബായില്‍ തിരിച്ചെത്തി. പിന്നീടു മടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button