CinemaNewsEntertainment

ജീത്തു ജോസഫ് കാര്‍ത്തിക്കൊപ്പം തമിഴില്‍

 

സൂര്യയെപ്പോലെതന്നെ അനിയന്‍ കാര്‍ത്തിയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.  കാര്‍ത്തിയും മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ ജീത്തു ജോസഫും ഒന്നിക്കുന്നു എന്നതാണ് പുതിയ വര്‍ത്തമാനം. ഏപ്രിലില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ പക്ഷേ, മലയാളമല്ല തമിഴാണ്. രണ്‍സില്‍ ഡിസില്‍വയും മണികണ്ഠനും ചേര്‍ന്നാണ് തിരക്കഥ.

കമല്‍ ഹാസനെ നായകനാക്കി ദൃശ്യത്തിന്റെ റീമേക്ക് പാപനാശം ഒരുക്കിയതോടെ തമിഴ് സിനിമാേലാകത്തിനും ജീത്തു പരിചിതനാണ്. ബോളിവുഡിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട് ജീത്തു. ഇമ്രാന്‍ ഹാഷ്മിയെയും ഋഷി കപൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ബോളിവുഡിലും ജീത്തു ഒരുക്കിയിരിക്കുന്നത്. ഈവര്‍ഷമവസാനം ചിത്രം റിലീസിനെത്തും. ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രം മിസ്റ്റര്‍ & മിസ് റൗഡി ഇന്ന് തിയറ്ററുകളിലെത്തും. കാളിദാസും അപര്‍ണ ബാലമുരളിയുമാണ് താരങ്ങള്‍.

നിലവില്‍ ഫെഫ്കയ്ക്കുവേണ്ടി രണ്‍ജിപണിക്കരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കുകയാണ് ജീത്തു. അതിനുശേഷമാണ് കാര്‍ത്തിയുടെ ചിത്രത്തിലേക്ക് കടക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button