KeralaLatest News

മലപ്പുറത്തെ ടിന്നര്‍ ഫാകടറിയിലെ തീപിടുത്തം: കമ്പനി അനധികൃതമെന്ന് കണ്ടെത്തല്‍

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ തീപിടുത്തമുണ്ടായ ടിന്നര്‍ ഫാക്ടറിക്ക് ലൈസന്‍സില്ല. സ്ഥാപനത്തിന് ലൈസന്‍സോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലെന്ന്  കണ്ടെത്തി. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്നാണ് ഉടമ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സമീപവാസിയായ ഒരാള്‍ നല്‍കിയ വിവരാവകാശത്തിലാണ് ടിന്നര്‍ ഫാടക്ടറി അനധികൃതമാണെന്ന് കണ്ടെത്തിയത്. രണ്ടു വര്‍ഷമായി സ്ഥാപനം പഞ്ചായത്ത് ലൈസന്‍സ് പുതുക്കിയിട്ടില്ല.

അതേസമയം ഫയര്‍ എന്‍ഒസി ഇല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നടപടി ശക്തമാക്കുമെന്ന് ഫയര്‍ഫോാഴ്‌സ് മേധാവി  എ.ഹേമചന്ദ്രന്‍ അറിയി.ച്ചു ഇതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

പല കെട്ടിടങ്ങളും അനുമതി വാങ്ങിയ ശേഷം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പേര്‍ട്ടുകള്‍. ഇനി മുതല്‍ കെട്ടിടങ്ങളില്‍ അപകടകരമായ വിധം വീഴ്ച്ച വരുത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനം.

എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ ഇന്നലെ രാത്രിയാണ് അഗ്നിബാധ ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button