Latest NewsIndia

ലോകം മുഴുവനും കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടു : പാകിസ്ഥാനെതിരെ സൈനിക നടപടി ആരംഭിച്ചു

സ്ഥീരീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:  ലോകം മുഴുവനും കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടു . പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് എതിരെ അതേ നാണയത്തില്‍ തന്നെ സൈന്യം തിരിച്ചടി നല്‍കി തുടങ്ങിയെന്നാണ്് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍കി ബാതി’ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോകം മുഴുവനും കാത്തിരുന്ന വാര്‍ത്തയാണ് പ്രധാനമന്ത്രി ഇപ്പോള്‍ പുറത്തുവിട്ടത്.

നമ്മുടെ സൈനികര്‍ അസാമാന്യ മനോധൈര്യമാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നത്. വീരമൃത്യുവരിച്ച ധീരസൈനികരുടെയാകെ ഓര്‍മ്മയ്ക്ക് തലസ്ഥാനത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ ഗേറ്റിനും അമര്‍ജവാന്‍ ജ്യോതിക്കും സമീപമായിരിക്കും സ്മാരകങ്ങള്‍ പണിയുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്യമാകെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button