Latest NewsOmanGulf

പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ഒമാന്റെ പങ്ക് നിര്‍ണായകമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി

പശ്ചിമേഷ്യയില്‍ സമാധാനവും ഭദ്രതയും നിലനിര്‍ത്തുന്നതില്‍ ഒമാന്‍ നിര്‍ണായക പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസണ്‍. സമാധാന ശ്രമത്തിനായി സുല്‍ത്താന്‍ ഖാബൂസും ഒമാന്‍ സര്‍ക്കാരും നടത്തിവരുന്ന സുപ്രധാന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. മസ്‌കത്തിലെ ബ്രിട്ടീഷ് എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവിന്‍ വില്ല്യംസണ്‍.

ഗള്‍ഫില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ബ്രിട്ടന്റെ ഏറ്റവുമടുത്ത സുഹൃദ് രാജ്യമാണ് ഒമാന്‍. സംയുക്ത കരാര്‍ ഇരു രാഷ്ട്രങ്ങളിലെയും പ്രതിരോധ മേഖലയെ സംബന്ധിച്ച് ചരിത്ര നിമിഷമാണ്. കരാര്‍ ഒമാന്റെ മാത്രമല്ല ഗള്‍ഫിന്റെ മൊത്തം സുരക്ഷക്കാണ്. പ്രതിരോധത്തിന് ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാര മേഖലകളിലും ഒമാനും ബ്രിട്ടനും തമ്മില്‍ സഹകരണമുണ്ടെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുവന്ന ശേഷം വിദേശകാര്യ നയങ്ങളില്‍ പുതിയ നയങ്ങളായിരിക്കും ബ്രിട്ടന്‍ സ്വീകരിക്കുകയെന്നും ഗവിന്‍ വില്ല്യംസണ്‍ പറഞ്ഞു.

ഒമാനില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയതാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. സമാധാനവും ഭദ്രതയും ഉറപ്പാക്കുന്നതിലൂടെ മാത്രമേ മേഖലയുടെ ഭാവി ശോഭനമാവുകയുള്ളൂ. എല്ലാ കക്ഷികളോടും ഒരു പോലെ സംസാരിക്കാന്‍ സാധിക്കുന്ന നിഷ്പക്ഷ നിലപാടാണ് ഒമാന്‍ സ്വീകരിച്ചു വരുന്നത്. ഭിന്നതകള്‍ അകറ്റാനും മുറിവുകള്‍ ഉണക്കാനും ഇതുവഴി പലപ്പോഴും സാധിക്കുന്നു. ഗള്‍ഫിലെ സുരക്ഷ ബ്രിട്ടന്റെയും സുരക്ഷയയാണ് കരുതുന്നത്. ഇത് എങ്ങനെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഉള്ളതെന്നും ഇതിന്റെ ഭാഗമായാണ് ഒമാനുമായി സംയുക്ത പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടതെന്നും ഗവിന്‍ വില്ല്യംസണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button