Latest NewsIndia

മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ജാ​ർ​ഖ​ണ്ഡി​ലെ ഗും​ല മേ​ഖ​ല​യി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ 6.20നാണ് ​ഏ​റ്റ​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

അതേസമയം കൊല്ലപ്പെട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ൽ നി​ന്നും എ​കെ-47 തോ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സി​ആ​ർ​പി​എ​ഫി​ന്‍റെ 209 കോ​ബ്ര ബെ​റ്റാ​ലി​യ​നാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്. ഗുംലയില്‍ ഇപ്പോഴും ഏ​റ്റ​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

അപ്രതീക്ഷിതമായാണ് സുരക്ഷാ സേന മാവോയിസ്റ്റ് കേന്ദ്രത്തിലെത്തിയത്. സിആര്‍പിഎഫിന്റെ 209 കോബ്ര ബറ്റാലിയനാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകള്‍ തിരികെ വെടിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button