Latest NewsIndia

കോണ്‍ഗ്രസുമായി വേദി പങ്കിടേണ്ടി വന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കെജ്​രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി വേദി പങ്കിടേണ്ടി വന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മഹാഗഡ്​ബന്ധനില്‍ കോണ്‍ഗ്രസുമായി വേദി പങ്കിട്ടത് നിസ്സഹായാവസ്​ഥ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ പോരാടാന്‍ തന്റെ മുന്നിൽ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. രാജ്യത്തിന്​ അമിത്​ഷായും നരേന്ദ്രമോദിയും​ ആപത്താണ്​. അതിനാല്‍ അവരെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തു. അത്​ മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും 2019 ലോക്​സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്​മി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ നിന്ന്​ ബി.ജെ.പിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കെജ്​രിവാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button