CinemaMollywoodLatest NewsEntertainment

നയന്‍താരയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം; ഓണം റിലീസായി തിയേറ്ററുകളിലേക്ക്

നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ ഓണം റിലീസായി തീയറ്ററുകളിലേക്ക്. അച്ഛന്റെയും സഹോദരന്റെയും പാത പിന്‍തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ. നടന്‍ ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്നിവയുടെ ബാനറില്‍ അജു വര്‍ഗീസും വൈശാഖ് സുബ്രമണ്യവുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കോമഡി എന്റര്‍ടൈനറായി എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിനും നയന്‍താരക്കും പുറമെ, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി അവതരിപ്പിക്കുന്ന ദിനേശനും, നയന്‍താരയുടെ ശോഭയും തമ്മിലുള്ള ബന്ധത്തിന്റെ രസകരമായ കഥ പറയുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

ലവ് ആക്ഷന്‍ ഡ്രാമയിലൂടെ, ഒരിടവേളക്ക് ശേഷം ജോമോന്‍ ടി ജോണ്‍ മലയാളത്തില്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍, ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചരിക്കുന്നത്. തമിഴിലും മലയാലത്തിലും ഒരുപോലെ സ്വീകാര്യത നേടിയ താരങ്ങല്‍ ഒന്നിക്കുന്ന സിനിമ ഒരു വന്‍ വിജയമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button