KeralaLatest News

കുമ്പളങ്ങി നൈറ്റ്‌സിലെ താരങ്ങളെക്കുറിച്ച് എടുത്ത് പറഞ്ഞ് ജാസ്മിന്‍ മെറ്റീവിയര്‍; പ്രത്യേക അനുഭവമെന്ന് കാമുകി

തൊണ്ടിമുതലും ദൃക്‌സാക്ഷികളും തിയേറ്ററില്‍ കയ്യടി നിറച്ച് മികവേറിയപ്പോള്‍ പിന്നാലെ തന്നെ കുമ്പളങ്ങി നൈറ്റ്‌സുമെത്തി. ആയിരക്കണക്കിന് പ്രേക്ഷകരാണ് ചിത്രത്തിന് മികച്ച പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കുമ്പളങ്ങി താരം ജാസ്മിന്‍ മെറ്റീവിയര്‍.

വളരെ നല്ല എന്റര്‍ടൈനറായിരുന്നു സൗബിന്‍. സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തി. എപ്പോഴും നല്ല എനര്‍ജിയാണ് സൗബിന്. കൂടെ അഭിനയിച്ച ശ്രീനാഥ് ഭാസി, സിനിമാ ചിത്രീകരണത്തിനിടെ പല കാര്യങ്ങളും മനസ്സിലാക്കുന്നതിനും അഭിനയം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിച്ചു.

വളരെ ശാന്ത പ്രകൃതക്കാരനായ വ്യക്തിയാണ് ഫഹദ് ഫാസില്‍. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയത്തിലെ അവിസ്മരണീയമായ മാറ്റം വല്ലാതെ ഞെട്ടിച്ചു. വലിയ കഴിവുള്ള നടനാണദ്ദേഹം. ഫഹദിന്റെ പ്രകടനത്തോട് ചേര്‍ന്നു നില്‍ക്കാന്‍ വല്ലാതെ കഷ്ടപ്പെട്ടതായി ജാസ്മിന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള സീനുകള്‍ എങ്ങനെയെങ്കിലും ചെയ്ത് തീര്‍ത്താല്‍ മതിയെന്നായിരുന്നു ഷൂട്ടിംഗ് സമയത്ത് തനിക്കുണ്ടായിരുന്ന ചിന്തയെന്നും ജാസ്മിന്‍ പറഞ്ഞു.

സെറ്റിലെപ്പോഴും സന്തോഷവാനായി ഇരിക്കുന്ന വ്യക്തിയാണ് ഷെയന്‍ നിഗം. ഷെയ്ന്‍ സെറ്റില്‍ എത്തിച്ചേര്‍ന്നാല്‍ അത് പ്രത്യേകമായി തന്നെ മനസ്സിലാക്കാന്‍ പറ്റുമായിരുന്നു. അന്നയും കൂടെ അഭിനയിച്ച മറ്റുള്ളവരും എല്ലാം തന്നെ നല്ല അനുഭവമാണ് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button